
തൈക്കാട് ശിശുക്ഷേമസമിതിയിൽ നിന്ന് അധികൃതരുടെ കൈപിടിച്ച് ഇരുളനൃത്ത വേദിയിലേക്ക് കയറുമ്പോൾ അനാഥത്വത്തിന്റെ വേദനകൾക്കിപ്പുറം കലയാൽ സമ്പന്നയാവുകയായിരുന്നു അരുണിമ. കലോത്സവവേദിയിൽ ആദ്യമായെത്തി ചരിത്രത്തിന്റെ ഭാഗമായ ഇരുളനൃത്തത്തിലാണ് തൈക്കാട് ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ കഴിയുന്ന പട്ടം ഗവ.ഗേൾസ് എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിനി അരുണിമ പങ്കെടുത്തത്. അച്ഛന്റെയും അമ്മയുടെയും മരണശേഷമാണ് അരുണിമ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലായത്. കുട്ടികളുടെ കലാവാസന തിരിച്ചറിയാനായി ശിശുക്ഷേമ സമിതി നടത്തിയ പ്രകടനങ്ങളിൽ നിന്നാണ് അരുണിമയെ തിരഞ്ഞെടുത്തത്. തുടർന്ന് നാടോടിനൃത്തം പഠിച്ച് ജില്ലാകലോത്സവം വരെയെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |