തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വേദികൾക്കെല്ലാം നദികളുടെ പേരായിരുന്നതെങ്കിലും അവസാനദിവസമായ ഇന്നലെ പുഴകളെല്ലാം ചേർന്നൊരു കടലായി. കീരീടം തൃശൂർ ഉറപ്പിച്ചതോടെ കലോത്സവ നഗരി പൂരാവേശത്തിലായി. പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയം ഇന്നലെ ഉച്ചമുതൽ അതിർവരമ്പുകളില്ലാത്ത ആഘോഷത്തിന് വഴിമാറി.
വൈകിട്ട് അഞ്ചിനാണ് സമാപനസമ്മേളനം ആരംഭിച്ചതെങ്കിലും മണിക്കൂറുകൾക്ക് മുമ്പേ വേദിയും പരിസരവും തിങ്ങിനിറഞ്ഞിരിരുന്നു. മന്ത്രി വി.ശിവൻകുട്ടിയും മന്ത്രിമാരും 4.30തോടെ വേദിയിലെത്തി. തുടർന്ന് പ്രതിപക്ഷനേതാവും സ്പീക്കറും എത്തിയതോടെ ചടങ്ങ് ആരംഭിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സ്പീക്കർ എ.എൻ.ഷംസീറും പ്രസംഗം പേരിന് മാത്രമാക്കി ചുരുക്കി ടൊവിനോയെയും ആസിഫിനെയും പ്രസംഗിക്കാൻ ക്ഷണിച്ചു. സദസിനെ കൈയ്യിലെടുത്ത താരങ്ങൾ ഉത്സവാവേശം വാനോളം ഉയർത്തി. തുടർന്ന് മികച്ച സ്കൂളുകൾക്കും ജില്ലകൾക്കും സമ്മാനം നൽകി. എത്തിയവരെല്ലാം താരങ്ങൾക്ക് ചുറ്റും സെൽഫിയെടുക്കാൻ തിരക്കുകൂട്ടി.
വേദിയിൽ കുട്ടികളെ ക്രമീകരിക്കാൻ നിയന്ത്രിക്കാൻ എം.എൽ.എമാരായ ആന്റണി രാജുവും ഒ.എസ്.അംബികയും ഉൾപ്പെടെ രംഗത്തിറങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |