SignIn
Kerala Kaumudi Online
Saturday, 24 October 2026 6.54 AM IST

മാസായി ടൊവിനോ,​ ആസിഫ് പക്കാ ക്ലാസ്

സമാപന സമ്മേളനത്തിൽ കാണികളെ ആവേശത്തിലാക്കി ടൊവിനോ തോമസും ആസിഫ്അലിയും. ജീവിതത്തിൽ ഇതുവരെ കലോത്സവങ്ങളിൽ പങ്കെടുത്തിട്ടില്ലെന്നും സിനിമയിലൂടെയാണ് ഇവിടെ മുഖ്യാതിഥികളായി എത്തിയതെന്നും ഇരുവരും സമ്മതിച്ചു. കറുത്തഷർട്ടും മുണ്ടും ധരിച്ച് തനി മലയാളി സ്റ്റൈലിൽ മാസ് ലുക്കിലാണ് ടൊവിനോ വേദിയിലെത്തിയത്. മജന്ത കുർത്തയണിഞ്ഞ് ക്ലാസ് ലുക്കിലാണ് ആസിഫ് എത്തിയത്.

കഴിഞ്ഞവർഷത്തെ കലോത്സവത്തിന്റെ സമാപനസമ്മേളനത്തിൽ മുഖ്യാതിഥിയായെത്തിയ മമ്മൂട്ടിയുടെ പാതയാണ് താൻ പിന്തുടരുന്നതെന്ന് ടൊവിനോ പറഞ്ഞു. മോഡേൺ വേഷത്തിൽ സമാപനവേദിയിലെത്താനിരുന്ന മമ്മൂട്ടി മലയാളികളുടെ അഭ്യർത്ഥന മാനിച്ച് നാടൻ വേഷത്തിലെത്തിയിരുന്നു. തനിക്ക് ഏറ്റവുമധികമുള്ളത് കറുത്ത ഷർട്ടായതിനാൽ അത് എളുപ്പമായെന്ന് ടൊവിനോ പറഞ്ഞപ്പോൾ കൂട്ടച്ചിരിയുയർന്നു.

സ്കൂളിൽ പഠിക്കുമ്പോൾ കർട്ടൻ വലിക്കാൻ പോലും സ്റ്റേജിൽ കയറിയിട്ടില്ലെന്നും ഇത്ര വലിയ സദസിനെ അഭിസംബോധന ചെയ്തിട്ടില്ലെന്നും ആസിഫ്അലി പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ ഉത്സവത്തിൽ പങ്കെടുക്കാനായത് അഹങ്കാരവും അഭിമാനവും നിറയുന്ന നിമിഷമാണ്. ഓവറോൾ നേടിയ തൃശൂരിലെ വിദ്യാർത്ഥികൾക്ക്ഇന്ന് പുറത്തിറങ്ങുന്ന തന്റെ 'രേഖാചിത്രം" എന്ന ചിത്രം സൗജന്യമായി കാണാൻ അവസരമൊരുക്കാമെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL