കഴക്കൂട്ടം: വർക്ക്ഷോപ്പിൽ നിന്ന് ബൈക്ക് മോഷ്ടിച്ച പ്രതി പിടിയിൽ. പുതുകുറിച്ചി സ്വദേശി നൗഫലാണ് (38) കഠിനംകുളം പൊലീസിന്റെ പിടിയിലായത്. പെരുമാതുറ ഒറ്റപനയിലെ വർക്ക്ഷോപ്പിൽ നിന്നാണ് നൗഫൽ ബൈക്ക് മോഷ്ടിച്ചത്. മോഷ്ടിച്ച ബൈക്ക് ആക്രിക്കടയിൽ കൊണ്ടുപോയെങ്കിലും കടക്കാരൻ വാങ്ങിയില്ല. തുടർന്ന് ചിറയിൻകീഴ് കൊണ്ടുപോയി മറ്റൊരാൾക്ക് വിൽക്കാൻ ശ്രമിച്ചു. വാഹനത്തിന്റെ രേഖകളില്ലാത്തതിനാൽ ഇവിടെയും വില്പന നടന്നില്ല. തുടർന്ന് ചിറയിൻകീഴിൽ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. രണ്ടു ബൈക്കുകളാണ് നൗഫൽ മോഷ്ടിച്ചത്. ഒരു ബൈക്ക് വർക്ക്ഷോപ്പിന്റെ തൊട്ടടുത്തുതന്നെ ഉപേക്ഷിച്ചു. സി.സി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കഠിനംകുളം പൊലീസ് പ്രതിയെ പിടികൂടിയത്.
നേരത്തെയും നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് നൗഫലെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കസ്റ്റഡിയിൽ വാങ്ങിയതിനുശേഷം തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |