തൃശൂർ: കോവിലകത്തുംപാടം റോഡിൽ തൊഴുത്തുങ്കൽ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന തൃശൂർ ജില്ലാ സിറ്റിസൺസ് കോ- ഓപറേറ്റീവ് സൊസൈറ്റി എന്ന സ്ഥാപനം 12.45 ലക്ഷം രൂപ തട്ടിച്ചതായി പരാതി. വെളിയന്നൂർ സ്വദേശി എസ്. കണ്ണൻ ഈസ്റ്റ് പൊലീസിൽ പരാതി നൽകി. കൊക്കാലെയിൽ ചായക്കട നടത്തുന്ന കണ്ണൻ 2017 നവംബറിലാണ് സിറ്റിസൺസ് കോ- ഓപറേറ്റീവ് സൊസൈറ്റിയിൽ 10 ലക്ഷം രൂപ സലയുള്ള രണ്ട് കുറികൾ ചേർന്നത്.
2024 ജൂലായിൽ രണ്ട് കുറികളും കണ്ണൻ ലേലം ചെയ്തെടുത്തു. എന്നാൽ ചിട്ടി അടച്ചുതീർത്ത വകയിൽ ലഭിക്കേണ്ട 12,45,800 രൂപ സൊസൈറ്റിക്കാർ ഇതുവരെ തിരികെ നൽകിയില്ലെന്നാണ് പരാതി. വിശ്വാസവഞ്ചന ആരോപിച്ച് കണ്ണനും ഭാര്യ കെ. അമ്മപൊണ്ണും സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകുകയായിരുന്നു. തയ്യൽപണി ചെയ്യുന്ന ഭാര്യയുടെ സമ്പാദ്യം കൂടി ചേർത്താണ് മാസം തോറും കുറി സംഖ്യ അടച്ചിരുന്നത്.
പണം തിരികെ ലഭിച്ചില്ലെങ്കിൽ സൊസൈറ്റിക്ക് മുൻപിൽ കുടുംബസമേതം സത്യഗ്രഹ സമരം ആരംഭിക്കാനുള്ള തീരുമാനത്തിലാണ് കണ്ണൻ. സൊസൈറ്റി ഇപ്പോഴും കോലോത്തുംപാടം റോഡിൽ പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ണനും ഭാര്യ അമ്മപൊണ്ണും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |