തിരുവനന്തപുരം: പാലിയം ഇന്ത്യയുടെ നേതൃത്വത്തിൽ 'മഞ്ഞുതുള്ളി 2025' എന്ന പേരിൽ നടത്തുന്ന ചിത്രപ്രദർശന, വിപണനമേള ഇന്നും നാളെയുമായി ശാസ്തമംഗലത്തെ 'മൗവ് ആർട്" ഗാലറിയിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നടക്കും. ചിത്രകാരൻ കാട്ടൂർ നാരായണപിള്ള ഉദ്ഘാടനം ചെയ്യും. കലയും സാന്ത്വനവും ഇണചേരുന്ന മേള രോഗബാധിതർക്കും ആപത്ത് നേരിടുന്നവർക്കും പിന്തുണ നൽകുന്നതിനായാണ് സംഘടിപ്പിക്കുന്നതെന്നും ഇതിൽനിന്നുള്ള വരുമാനം അശരണരും ആലംബഹീനരുമായ രോഗികളുടെ പരിചരണത്തിനായി വിനിയോഗിക്കുമെന്നും പാലിയം ഇന്ത്യ ഭാരവാഹികൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |