
തിരുവനന്തപുരം: പെർഫെക്ട് ഡേയ്സ്, ബ്യൂണ വിസ്റ്റ സോഷ്യൽ ക്ലബ് തുടങ്ങിയ ചലച്ചിത്രങ്ങളിലൂടെ പ്രസിദ്ധനായ ഐതിഹാസിക ജർമൻ ചലച്ചിത്രകാരൻ വിം വെൻഡേഴ്സ് ഫ്രെബുവരി 9 മുതൽ 12 വരെ തിരുവനന്തപുരം സന്ദർശിക്കും.ഗഥേ ഇൻസ്റ്റിറ്റ്യൂട്ട്-മാക്സ് മുള്ളർ ഭവൻ, കെ.എസ്.എഫ്.ഡി.സി എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച് ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ രാജ്യത്തെ 7 നഗരങ്ങളിൽ സംഘടിപ്പിക്കുന്ന കിംഗ് ഓഫ് ദി റോഡ് ഇന്ത്യാ ടൂറിന്റെ ഭാഗമായാണ് വെൻഡേഴ്സ് എത്തുന്നതെന്ന് ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ഡയറക്ടർ ശിവേന്ദ്ര സിംഗ് ദുംഗാർപൂർ അറിയിച്ചു.ടൂറിന്റെ ഭാഗമായി ഫെബ്രുവരി 10നും 11നും ശ്രീയിലും നിളയിലുമായി വെൻഡേഴ്സിന്റെ 18 ചലച്ചിത്രങ്ങളുടെ സൗജന്യ പ്രദർശനവും സംഘടിപ്പിക്കുന്നുണ്ട്.പാം ഡി ഓർ,ബാഫ്താ അവാർഡുകൾ നേടിയിട്ടുള്ള വെൻഡേഴ്സ് ഓസ്‌കറിനും നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.ആദ്യമായാണ് വെൻഡേഴ്സ് ഇന്ത്യയിലെത്തുന്നത്.അൻസ്ലെം കീഫർ എന്ന കലാകാരനെപ്പറ്റി അദ്ദേഹം സംവിധാനം ചെയ്ത അൻസ്ലെം എന്ന 3ഡി ഡോക്യുമെന്ററിയും ജാപ്പനീസ് ഫീച്ചർ ഫിലിമായ പെർഫെക്ട് ഡേയ്സും തിരുവനന്തപുരത്ത് പ്രദർശിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |