SignIn
Kerala Kaumudi Online
Saturday, 24 October 2026 3.53 AM IST

ചക്കരുചി അന്യസംസ്ഥാനങ്ങളിലേക്ക്

കല്ലറ: ചക്കരുചി തേടി ഇനി അന്യസംസ്ഥാനങ്ങളിലേക്ക് പോകേണ്ടിവരും. സീസൺ ആരംഭിച്ചതോടെ ലോറിയുമായി തമിഴ്നാട്ടിൽ നിന്നും ആളെത്തിത്തുടങ്ങി. നാട്ടിലിനി ചക്കയൊന്നുപോലും ബാക്കിയുണ്ടാവാനിടയില്ല. പഴുത്ത് വിളയാൻ പോലും കാത്തുനിൽക്കാതെ ചെറുചക്കകളെ നാടുകടത്തുകയാണ്. കൊവിഡുകാലത്ത് മലയാളികളെ പട്ടിണിയിലാകാതിരിക്കാൻ സഹായിച്ച ഒരു വിഭവമായിരുന്നു ചക്ക. പറമ്പിലെ പ്ലാവിൽ അവശേഷിക്കുന്ന ചക്കയ്ക്ക് പോലും വിലപറഞ്ഞ് പണം വാങ്ങിക്കഴിഞ്ഞു. പാകത്തിലുള്ള ചക്കകളെ കച്ചവടക്കാർ തമിഴ്നാടിന്റെ വിവിധ കയറ്റുമതി കേന്ദ്രങ്ങളിലേക്കും ചക്ക ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന ഇടങ്ങളിലേക്കും എത്തിക്കുന്നതിന്റെ തിരക്കിലാണ്. ഓരോ വർഷവും ചക്കയ്ക്ക് ഡിമാൻഡ് കൂടി വരികയാണ്. അതോടൊപ്പം കർഷകർക്കും നല്ല വില ലഭിച്ചുവരുന്നു. 50 മുതൽ 100 വരെയാണ് ചക്കയുടെ വില.

വില - 50 മുതൽ 100 വരെ

സീസണാകുന്നതിനു മുമ്പുതന്നെ ലക്ഷങ്ങളുടെ കച്ചവടമാണ് നടക്കുന്നത്. ഇക്കുറി വിളവ് കുറഞ്ഞതും ചെറുകിട കച്ചവടക്കാരുടെ വർദ്ധനയും ചക്കയുടെ ഡിമാൻഡിന് പ്രധാന കാരണമായി.

ചക്കകൾ കവറുകളിൽ വറ്റലായി തിരികെ എത്തുമ്പോൾ കിലോയ്ക്ക് 500 രൂപ വരെയാണ് വില

ചക്കവറ്റൽ, ജാം,ഐസ്ക്രീം,കേക്ക്,പായസം തുടങ്ങിയ ചക്ക വിഭവങ്ങൾക്കെല്ലാം ഡിമാൻഡേറുകയാണ്

വലിയ മാളുകളിൽ വരിക്കച്ചക്കയുടെ പഴുത്ത ചുള പായ്ക്കറ്റിൽ ലഭ്യമാണ്

ചക്കക്കുരുവിന് പോലും 40 മുതൽ 60 രൂപ വരെയാണ് കിലോയ്ക്ക് വില.

ചക്കക്കുരു പൊടിച്ചും വറുത്തും സ്വീറ്റ്സായുമെല്ലാം കയറ്റി അയക്കുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL