
ചിറയിൻകീഴ്: പുതുക്കരി ആശാൻ മെമ്മോറിയൽ ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബും പി.ആർ.എസ് ആശുപത്രിയും സംയുക്തമായി നടത്തിയ സൗജന്യ ക്യാൻസർ നിർണയ ക്യാമ്പ് ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഭാഗി അശോകൻ അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ നിർമ്മല പ്രതാപൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം പി.മണികണ്ഠൻ,വാർഡ് മെമ്പർമാരായ മോനി ശാർക്കര,മനുമോൻ,ബേബി,അരയത്തുരുത്തി പള്ളി വികാരി ഫാ.ജോസഫ് പ്രസാദ്,ജി.വ്യാസൻ,പുതുക്കരി പ്രസന്നൻ എന്നിവർ പങ്കെടുത്തു. ക്ലബ് സെക്രട്ടറി ദിനേഷ് സ്വാഗതവും ട്രഷറർ ചന്ദ്രസേനൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |