
ചിറയിൻകീഴ്: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം കൂടിയാട്ടം മത്സരത്തിൽ എ ഗ്രേഡ് നേടിയ ആറ്റിങ്ങൽ കടുവയിൽ കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥി പ്രാർത്ഥന നായരെ ചിറയിൻകീഴ് ആൽത്തറമൂട് നാട്ടുവാരം എൻ.എസ്.എസ് കരയോഗം ഭാരവാഹികൾ വീട്ടിലെത്തി അനുമോദിച്ചു.
കരയോഗം സെക്രട്ടറി പാലവിള സുരേഷ് അനുമോദന പ്രസംഗം നടത്തി. കരയോഗം പ്രസിഡന്റ് എം.ഭാസ്കരൻ നായർ,വൈസ് പ്രസിഡന്റ് ആർ.രാമചന്ദ്രൻ നായർ,കമ്മിറ്റി അംഗങ്ങളായ ജെ.പത്മനാഭ പിള്ള,ബി.ജയകുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |