പള്ളിക്കൽ: സാമൂഹ്യനീതി വകുപ്പും പള്ളിക്കൽ ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം ഗവ.എൽ.പി സ്‌കൂളിൽ വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിവിധ കലാകായിക മത്സരങ്ങളിൽ നൂറോളം ഭിന്നശേഷി വിദ്യാർത്ഥികൾ പങ്കെടുത്തു. ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് ഹസീന അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ പഞ്ചായത്തംഗം ബേബി സുധ,വൈസ് പ്രസിഡന്റ് മാധവൻകുട്ടി,സ്റ്റാൻ്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ബിജു,ഷീബ,രമ്യ,പഞ്ചായത്ത് ജനപ്രതിനിധികൾ,ഐ.സി.ഡി.എസ് സൂപ്പർവൈസർ ബീനു തുടങ്ങിയവർ പങ്കെടുത്തു. രാവിലെ 8ന് ആരംഭിച്ച കലോത്സവം വൈകിട്ട് 5ന് അവസാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |