നെടുമങ്ങാട് : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) 34-മത് ജില്ലാ സമ്മേളനം 25,26 തിയതികളിൽ നെടുമങ്ങാട് നടക്കും. ഉപജില്ലാതല ചിത്രരചന മത്സരം നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. സാഹിത്യകാരൻ വട്ടപറമ്പിൽ പീതാബരൻ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് അനിൽകുമാർ.ടി അദ്ധ്യക്ഷത വഹിച്ചു.
കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം പ്രസാദ് രാജേന്ദ്രൻ,ഉപജില്ലാ സെക്രട്ടറി എസ്. സജയകുമാർ,സംസ്ഥാന കമ്മിറ്റി അംഗം ബി.ബിജു,ജില്ലാ എക്സി.അംഗം സിന്ധു വി.എ,ജില്ലാ കമ്മിറ്റി അംഗം കെ.ദിലീപ്കുമാർ,ഉപജില്ലാ എക്സി.അംഗം റിയാസ്.എസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |