വെള്ളനാട്: വെള്ളനാട് മിത്രനികേതനിൽ 18,19 തീയതികളിൽ നടക്കുന്ന ആർ.എസ്.പി ജില്ലാ നേതൃത്വ ക്യാമ്പിന് സ്വാഗതസംഘം രൂപീകരിച്ചു.
ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ,നേതാക്കളായ വി.ശ്രീകുമാരൻ നായർ,കെ.ജയകുമാർ,വിനോബ താഹ,കരിക്കകം സുരേഷ്,കെ.ജി.രവീന്ദ്രൻ നായർ,ജി.ശശി എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികളായി കെ.ജി.രവീന്ദ്രൻ നായർ (ചെയർമാൻ),വിനോബ താഹ(കൺവീനർ) തുടങ്ങി 51 അംഗ കമ്മിറ്റി രൂപീകരിച്ചു.
18ന് രാവിലെ10ന് സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. രണ്ടു ദിവസങ്ങളിലായി എൻ.കെ.പ്രേമചന്ദ്രൻ എം.പി,എ.എ.അസീസ്,ബാബു ദിവാകരൻ,ബൈജു ചന്ദ്രൻ,പ്രൊഫ.സീതി തുടങ്ങിയവർ ക്ലാസെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |