
തിരുവനന്തപുരം: സി.പി.ഐ പേട്ട ബ്രാഞ്ച് സമ്മേളനം ഇടയാർ സദാശിവൻ നഗറിൽ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.രാഖി രവികുമാർ ഉദ്ഘാടനം ചെയ്തു. ശ്രീവത്സൻ അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ആൾസൈന്റ്സ് അനിൽ,സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി അജൻ.എ,അസിസ്റ്റന്റ് സെക്രട്ടറി പേട്ട വിജയൻ,ലോക്കൽ കമ്മിറ്റി അംഗം അശോകൻ,അമയകാന്ത് എന്നിവർ സംസാരിച്ചു. സെക്രട്ടറിയായി എസ്.എൽ. വൈശാഖിനെയും അസിസ്റ്റന്റ് സെക്രട്ടറിയായി അരുണിനെയും തിരഞ്ഞെടുത്തു. സാബു.കെ.എസ് സ്വാഗതവും ശിവ ബാബു നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |