SignIn
Kerala Kaumudi Online
Saturday, 24 October 2026 4.57 AM IST

പണിമുടക്ക് നോട്ടീസ് നൽകി

notece-nalkunnu

ആറ്റിങ്ങൽ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അദ്ധ്യാപക സർവീസ് സംഘടന സമരസമിതിയുടെ നേതൃത്വത്തിൽ 22ന് ജീവനക്കാരും അദ്ധ്യാപകരും നടത്തുന്ന സൂചന പണിമുടക്കിന് മുന്നോടിയായി സമരസമിതി നേതാക്കൾ എ.കെ.എസ്.ടി.യു ജില്ലാ പ്രസിഡന്റ്‌ എസ്.പ്രവീണിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ തഹസിൽദാർ ഉണ്ണിക്കൃഷ്ണപിള്ളയ്ക്ക് പണിമുടക്ക് നോട്ടീസ് നൽകി.

പണിമുടക്ക് നോട്ടീസ് സമർപ്പണത്തിന്റെ ഭാഗമായി ജീവനക്കാർ പ്രകടനവും വിശദീകരണ യോഗവും നടത്തി. അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതി നേതാക്കളായ എസ്.പ്രവീൺ,സതീഷ് കണ്ടല,ഡി ബിജിന,എസ്.ഭാമിദത്ത്,മഞ്ജുകുമാരി.എൽ, വർക്കല സജീവ് എന്നിവർ സംസാരിച്ചു. അജിത്ത്.ജി,രജിൻ.എസ്,എ.ജയൻ,മനേഷ് കുമാർ.പി,എച്ച്.ബിജിത്ത്,ആശ.എൻ,ടി.കൗസു തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL