
വിതുര: സഞ്ചാരികളുടെ സ്വപ്നഭൂമിയായ പൊൻമുടിയെ ഹരിതടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി പെരിങ്ങമ്മല പഞ്ചായത്തിന്റെ നേതൃത്വത്തിൽ മൈ പൊൻമുടി,ക്ലീൻപൊൻമുടി എന്ന ക്യാമ്പെയിനിലൂടെ പൊൻമുടിയിൽ ശുചീകരണം നടത്തി. ഹരിതമിഷനും യംഗ് ഇന്ത്യൻസ് തിരുവനന്തപുരം ചാപ്റ്ററുമായി സഹകരിച്ചാണ് ശുചീകരണം. വിളപ്പിൽശാല സരസ്വതികോളേജ് വിദ്യാർത്ഥികൾ, ഹരിതമിഷൻ, പൊൻമുടി വനസംരക്ഷണസമിതി, ഹരിതകർമ്മസേന, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ അണിചേർന്നു. അപ്പർസാനിറ്റോറിയം,ലോവർസാനിറ്റോറിയം,പൊൻമുടി എസ്റ്റേറ്റ് റോഡ് എന്നിവിടങ്ങളിലാണ് ആദ്യഘട്ട ശുചീകരണം. പാഴ്വസ്തുക്കൾ ക്ലീൻകേരള കമ്പനി വഴി സംസ്കരണത്തിന് കൈമാറും. പൊൻമുടിയിലെ വിവിധ ഭാഗങ്ങളിൽ വേസ്റ്റ്ബിന്നുകളും സ്ഥാപിക്കും. ഹരിതകേരളം മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ടി.പി സുധാകരൻ, പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ് ഷിനുമടത്തറ,പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കലയപുരം അൻസാരി,എം.എസ് സിയാദ്, പൊൻമുടിവാർഡ് മെമ്പർ ആർ.രാധാമണി, ശങ്കരി ഉണ്ണിത്താൻ,രാഹുൽ സ്റ്റീഫൻസൺ,നവകേരളം കർമ്മപദ്ധതി കോഓർഡിനേറ്റർ എബ്രഹാംകോശി, വി.രാജേന്ദ്രൻനായർ, കൃഷ്ണകുമാർ, സതീഷ്,അജയകുമാർ,അശോക് എന്നിവർ പങ്കെടുത്തു. പൊൻമുടി മേഖലയിൽ മാലിന്യനിക്ഷേപം രൂക്ഷമാകുന്നതായി ചൂണ്ടിക്കാട്ടി കേരളകൗമുദി നേരത്തേ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് മാലിന്യനിർമ്മാർജനം ഊർജിതമാക്കാൻ പെരിങ്ങമ്മല പഞ്ചായത്ത് തീരുമാനിച്ചത്. ശുചീകരണത്തിലൂടെ ശേഖരിച്ച നൂറോളം ചാക്ക് അജൈവ മാലിന്യങ്ങൾ തരംതിരിച്ച് പഞ്ചായത്തിന് കൈമാറി. പൊൻമുടി മേഖലയിൽ വേസ്റ്റ് ബിന്നുകളും സ്ഥാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |