SignIn
Kerala Kaumudi Online
Saturday, 24 October 2026 3.54 AM IST

വയോജനോത്സവത്തിൽ നിറഞ്ഞാടി അവർ...

1

തിരുവനന്തപുരം: നഗരസഭയുടെ മധുരം ജീവിതം വയോജനോത്സവത്തിലെ കാണികളും മത്സരാർത്ഥികളും പ്രായം മറന്ന ആഹ്ളാദത്തിമിർപ്പിലാണ്. 75ാം വയസിലും സിനിമാറ്റിക് ഡാൻസ് കളിക്കുന്ന ജമീലബീവിയും 63ാം വയസിലും നാടോടിനൃത്തത്തിന് ചുവടുവയ്ക്കുന്ന സതീദേവിയും അരങ്ങിൽ തകർത്തു.

കുട്ടിക്കാലം മുതൽ ഭരതനാട്യം പഠിക്കണമെന്ന മോഹം 70ാം വയസിലാണ് സാധിച്ചതെങ്കിലും 71ാം വയസിൽ അരങ്ങിലെത്തി ഭരതനാട്യ ചുവടുകൾ മനോഹരമായി അവതരിപ്പിച്ച രാധാമണിയും വയോജനോത്സവത്തിലെ ആവേശമായി. കോർപ്പറേഷന്റെ കല്ലടിമുഖത്തുള്ള സാക്ഷാത്കാരത്തിലെ അന്തേവാസികളും സദസിലുണ്ട്. ഇന്ന് യൂണിവേഴ്സിറ്റി സ്റ്റേഡിയം,ശംഖുംമുഖം ഐ.ആർ.സി ഇൻഡോർ ഗ്രൗണ്ട്,മാഞ്ഞാലിക്കുളം മൈതാനം എന്നിവിടങ്ങളിലായി കായിക മത്സരങ്ങൾ നടക്കും. നാളെ പുത്തരിക്കണ്ടത്ത് രാവിലെ 10.30 മുതൽ മറവി രോഗവും ജീവിത ശൈലിയും എന്ന വിഷയത്തെ അധികരിച്ച് സെമിനാർ സംഘടിപ്പിച്ചിട്ടുണ്ട്.

15ന് മെഡിക്കൽ ക്യാമ്പ്. വൈകിട്ട് അഞ്ച് മുതൽ പ്രായഭേദമെന്യേ മുതിർന്ന പൗരന്മാരേയും യുവജനങ്ങളേയും ഉൾപ്പെടുത്തി സീൻസ് ആന്റ് ടീൻസ് എന്ന പേരിൽ അനുഭവ കൈമാറ്റവും കലാ പരിപാടികളും അരങ്ങേറും. 16ന് വൈകിട്ട് നാലിന് എസ്.എം.വി സ്‌കൂൾ മുതൽ പുത്തരിക്കണ്ടം വരെ ഘോഷയാത്ര. വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL