
പാറശാല: കെ.പി.എസ്.ടി.എ നെയ്യാറ്റിൻകര ഉപജില്ലാ സമ്മേളനം കെ.പി.സി.സി സെക്രട്ടറി അഡ്വ.സി.ആർ.പ്രാണകുമാർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ അവിനാഷ് എസ്.അശോക് അദ്ധ്യക്ഷത വഹിച്ചു. അസോസിയേറ്റ് ജനറൽ സെക്രട്ടറി എൻ രാജ്മോഹൻ മുഖ്യപ്രഭാഷണം നടത്തി. കെ.പി.എസ്.ടി.എ. ജില്ലാ സെക്രട്ടറി സി.ആർ.ആത്മകുമാർ,സംസ്ഥാന നിർവാഹ സമിതി അംഗം നെയ്യാറ്റിൻകര പ്രിൻസ്,സംസ്ഥാന കമ്മിറ്റി അംഗം സിന്ധു.എസ്, ആർ.അനിൽരാജ്, സംസ്ഥാന കൗൺസിലർ എൽ.സോംരാജ്, സംസ്ഥാന വനിതാ ഫോറം കൺവീനർ ബിന്ദു, ജില്ലാ വൈസ് പ്രസിഡന്റ് ഫ്രഡിബായ്.സി, ഉപജില്ല സെക്രട്ടറി എസ്.അമ്പിലാൽ, ശ്യാംലാൽ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി അവിനാഷ് എസ്.അശോക് (പസിഡന്റ്), അലോഷ്യസ്.വി (സെക്രട്ടറി), ജോയ് ജോൺസ്.ആർ (ട്രഷറർ)എന്നിവരെ തിരജെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |