SignIn
Kerala Kaumudi Online
Saturday, 24 October 2026 1.46 AM IST

പ്രേംനസീർ-ഭരത് ഗോപി സ്മൃതി സായാഹ്നം

smrithi-sayahnam

ചിറയിൻകീഴ്: ചിറയിൻകീഴ് കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 'ജനുവരിയിലെ ഓർമ്മകൾ" എന്ന പേരിൽ സംഘടിപ്പിച്ച പ്രേംനസീർ-ഭരത് ഗോപി സ്മൃതി സായാഹ്നം ചലച്ചിത്രതാരം കൊല്ലം തുളസി ഉദ്ഘാടനം ചെയ്തു. കൾച്ചറൽ ഫോറം പ്രസിഡന്റ് ഭാഗി അശോകൻ അദ്ധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ കുന്നുംപുറം അനുസ്മരണ പ്രസംഗം നടത്തി. ചിറയിൻകീഴിലെ കലാകാരന്മാർക്ക് ആദരം നൽകി. വാർഡ് മെമ്പർമാരായ വി.ബേബി,മനുമോൻ.ആർ.പി,മുൻവാർഡ് മെമ്പർ സുരേഷ്‌കുമാർ,രാമകൃഷ്ണൻ നായരുടെ മകൾ ഗീതം,സിനിമാ രംഗത്തെ പി.ആർ.ഒ റഹീം പനവൂർ എന്നിവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്തംഗം സുരേഷ്‌കുമാർ സ്വാഗതവും കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ് കെ.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. സ്മൃതി സായാഹ്നത്തോടനുബന്ധിച്ച് ജി.കെ.പിള്ള,പ്രൊഫ.ജി.ശങ്കരപ്പിള്ള, പ്രൊഫ.ചിറയിൻകീഴ് രാമകൃഷ്ണൻ നായർ,ശോഭനാ പരമേശ്വരൻ നായർ എന്നിവരുടെ അനുസ്മരണവും ക്വിസ് മാസ്റ്ററും പ്രോഗ്രാം കോർഡിനേറ്ററുമായ രാജേഷ്.ബിഎസിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരവും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL