SignIn
Kerala Kaumudi Online
Thursday, 22 October 2026 12.58 PM IST

മഹാത്മാഗാന്ധി കുടുംബ സംഗമത്തിന് തുടക്കമായി

family-meet-

ചിറയിൻകീഴ്: മഹാത്മാഗാന്ധി കുടുംബ സംഗമത്തിന് ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടക്കമായി. താഴംപള്ളി വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.പി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കേന്ദ്രബഡ്ജറ്റ് വെളിവാക്കുന്നത് ബി.ജെ.പിയുടെ അധികാര താത്പര്യമാണെന്ന് ഉദ്ഘാടനത്തിനിടെ അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സമഗ്ര വികസനത്തിനായി തുക വകയിരുത്തേണ്ട കേന്ദ്രബഡ്ജറ്റ് ഒരു സംസ്ഥാനത്തിന് വേണ്ടി മാത്രമായി ചെലവഴിക്കുന്നത് വരാൻ പോകുന്ന സംസ്ഥാന തിരഞ്ഞെടുപ്പിൽ തങ്ങളുടെ അധികാരമുറപ്പിക്കാൻ വേണ്ടിയാണെന്നും കേന്ദ്രത്തിന്റെ ഈ നടപടി തകർക്കുന്നത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ മാത്രമല്ല ദേശീയ കാഴ്ചപ്പാടിനെ കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർഡ് പ്രസിഡന്റ് ലിപിൻ ലോറൻസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ.ആനന്ദ്,കെ.പി രാജശേഖരൻ നായർ,എഫ്.ജെഫേഴ്സൺ,കെ.എസ് അജിത് കുമാർ,കെ.ആർ അഭയൻ,എം.എസ് നൗഷാദ്,ബി.എസ് അനൂപ്,മോനി ശാർക്കര,സുനിൽ പെരുമാതുറ,എം.എ ജബ്ബാർ,കിഴുവിലം ബിജു,കടയറ ജയചന്ദ്രൻ,വർഗീസ്,ജയന്തി കൃഷ്ണ,ജെറോം,ജോയി ലിയോൺസ്,പുതുക്കരി സുരേഷ്,അശോകൻ പഴഞ്ചിറ,ബൈജു പെരുമാതുറ,മുനീർ,തൗഫീക്ക് പെരുമാതുറ,മനുമോൻ,വി.ബേബി,ഷൈജു വലിയകട എന്നിവർ പങ്കെടുത്തു. മഹാത്മാഗാന്ധി കുടുംബ സംഗമങ്ങൾ ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ കീഴിൽ വരുന്ന 75 വാർഡുകളിലും നടത്താൻ തീരുമാനിച്ചതായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ആർ അഭയൻ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL