SignIn
Kerala Kaumudi Online
Thursday, 22 October 2026 10.46 AM IST

സാദിഖ് ഹാജി സ്മാരക ട്രസ്റ്റ് പുരസ്കാര വിതരണം

x

ചിറയിൻകീഴ്: കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ മികച്ച എൻ.എസ്.എസ് വോളന്റിയറായി തിരഞ്ഞെടുക്കപ്പെട്ട അജിൻ.പി.രമേഷ്,എസ്.പി.സി കേഡറ്റുകളായ അഭിനന്ദ്.എ,അജ്മി.എ എന്നീ വിദ്യാർത്ഥികളെ സ്വാതന്ത്ര്യ സമര സേനാനി വി.എം.സാദിഖ് ഹാജി സ്മാരക ട്രസ്റ്റ് പുരസ്കാരം നൽകി അനുമോദിച്ചു.മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പ്രേംനസീർ അനുസ്മരണ ദിനത്തിൽ പുരസ്കാരവും ക്യാഷ് അവാർഡും വിതരണം ചെയ്തു.വി.ശശി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എ.ഷൈലജാ ബീഗം,ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിതാ സന്തോഷ്,പ്രിൻസിപ്പൽ മാർജി.എസ്,ട്രസ്റ്റ് ചെയർപേഴ്സൺ ആർ.സഫീല,വാർഡ് അംഗം ആർ.മനോന്മണി,പി.ടി.എ പ്രസിഡന്റ് സബീന, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷരീഫ് പനയത്തറ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL