SignIn
Kerala Kaumudi Online
Thursday, 22 October 2026 12.14 PM IST

നെന്മാറ ഇരട്ടക്കൊല: പ്രതിയെ വിയ്യൂർ ജയിലിലെത്തിച്ചു

പാലക്കാട്: നെന്മാറ ഇരട്ടക്കൊല കേസിൽ പ്രതി ചെന്താമരയുമായി തെളിവെടുപ്പ് പൂർത്തിയായി. പോത്തുണ്ടി സ്വദേശികളായ സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി വാങ്ങിയത് അഗ്രോ എക്യുപ്സിൽ നിന്നാണ്. കത്തിയുടെ മരപ്പിടി നിർമ്മിച്ചു നൽകിയതും ഈ കടയിൽ നിന്നാണ്.

കടയുടമ ചെന്താമരയെ തിരിച്ചറിഞ്ഞില്ല. എന്നാൽ, കടയുടെ സീൽ വടിവാളിന്റെ

പിറകിലുണ്ടായിരുന്നു. പ്രതി ഒരു മാസം മുമ്പ് മറ്റൊരു കൊടുവാൾ കൂടി വാങ്ങിയിരുന്നു. കൃത്യത്തിന് ഇത് ഉപയോഗിച്ചില്ല. കാട് വെട്ടുന്നതിനാണ് മറ്റൊരു കടയിലെത്തി ആയുധം വാങ്ങിയത്. ഇതിൽ കടയുടമ ശ്രീധരൻ ചെന്താമരയെ തിരിച്ചറിഞ്ഞു. ഇന്നലെ വൈകിട്ട് രണ്ടരയോടെ പ്രതിയെ ആലത്തൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം വിയ്യൂർ ജയിലിലേക്ക് കൊണ്ടുപോയി.

'' പുഷ്പ കൈയീന്ന്

പോയെന്ന് '

ആദ്യ ദിവസത്തെ തെളിവെടുപ്പിനിടെ അയൽവാസിയായ പുഷ്പയെ നോക്കി പല്ലുഹകടിച്ചതെന്തിനെന്ന പൊലീസിന്റെ ചോദ്യത്തിന് ,പുഷ്പ കൈയീന്ന് പോയി എന്നായിരുന്നു ചെന്താമരയുടെ മറുപടി. കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. മകളെ ഒരുപാട് ഇഷ്ടമാണ്. ഏറെ ഇഷ്ടമുള്ള മകൾക്ക് തന്റെ വീട് നൽകാൻ നടപടി വേണമെന്നും ചെന്താമര പൊലീസിനോട് ആവശ്യപ്പെട്ടു.

ഇരട്ടക്കൊല നടത്തിയതിൽ പശ്ചാത്താപമില്ലെന്ന് ചെന്താമര മാദ്ധ്യമങ്ങളോട് പറഞ്ഞു. . 'കുറ്റബോധമില്ല, എന്റെ കുടുംബത്തെ നശിപ്പിച്ചു.. 2010ൽ വീട് വച്ചിട്ട് അതിലിരിക്കാൻ പറ്റിയിട്ടില്ല. മകൾ എൻജിനീയറാണ്. അവളെ പഠിപ്പിക്കാൻ കഴിഞ്ഞില്ല'- ചെന്താമര പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL