ആറ്റിങ്ങൽ:കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ജനവിരുദ്ധ ബഡ്ജറ്റിനെതിരെ സി.ഐ.ടി.യു ആറ്റിങ്ങൽ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു.പ്രതിഷേധ സമരം സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.എം.മുരളി അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ നേതാക്കളായ ജി.വേണുഗോപാലൻ നായർ ,ബി.രാജീവ്,ബി.ശിശോഭനൻ,എസ്.രാജശേഖരൻ,ആർ.എസ്.അനൂപ് എന്നിവർ സംസാരിച്ചു.കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ നിന്നാരംഭിച്ച പന്തം കൊളുത്തി പ്രകടനത്തിന് ശിവൻപിള്ള,ലോറൻസ്, അനിൽ ആറ്റിങ്ങൽ,എം.ലിജി,ടി.ബിജു,ഹീസമോൻ,നജീബ്,എ.ആർ.റസൽ,അജി പള്ളിയറ,ഗായത്രി ദേവീ,ആർ.അനിത, സുനിത ഷിബു തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |