മലയിൻകീഴ്: വേനൽ ചൂട് ഉയരുമ്പോൾ ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ ഏറെ സഹായിക്കുന്ന ഒന്നാണ് പഴങ്ങൾ. ഒരാൾ ശരാശി രണ്ട് ലിറ്റർ വെള്ളം കുടിക്കണമെന്നണ് വിദഗ്ദ്ധരുടെ അഭിപ്രായമെങ്കിലും പലരുമിത് കേൾക്കാറില്ല.കടുത്ത വേനലിൽ പുറത്തേക്കിറങ്ങിയാൽ ചൂട് കൂടുംതോറും ശരീരം തളരുന്ന അവസ്ഥ. പഴവർഗങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിനും വേനൽച്ചൂടിൽ നിന്ന് രക്ഷയും നൽകും.
പ്രാദേശികമായി ലഭ്യമാകുന്ന പഴവർഗങ്ങളാണ് ഏറ്റവും മികച്ചത്. നേത്ര പഴങ്ങൾ, മാങ്ങ,ചക്ക,ഓറഞ്ച്,നാരങ്ങ,നെല്ലിക്ക ഇവയിൽ നേത്രപഴത്തിന് ആപ്പിളിൽ നിന്ന് കിട്ടുന്ന വൈറ്റമിനേക്കാൾ അധികം വൈറ്റമിനുകൾ ലഭിക്കും.പൊട്ടാസ്യം,മഗ്നീഷ്യം എന്നീ ധാതുലവണങ്ങളും വൈറ്റമിൻ ബി.6,വൈറ്റമിൻ സി എന്നിവ ഉൾപ്പെടെയുള്ള മൂലകങ്ങളും അടങ്ങിയിട്ടുണ്ട്.
നിർജ്ജലീകരണവും
ചൂട് കൂടുംതോറും ശരീരം തളരുന്ന അവസ്ഥയാണ്. കൂടാതെ നിർജ്ജലീകരണവും സൂര്യാഘാതവും. ദാഹം കൂടുമ്പോൾ തണുത്തവെള്ളവും ഐസ്ക്രീമും കഴിക്കുമ്പോൾ ആശ്വാസമുണ്ടാകുമെങ്കിലും ഒടുവിൽ ഉഷ്ണമുണ്ടാക്കും. പഴങ്ങളിലെ ജീവകങ്ങളും ധാതുലവണങ്ങളും നാരുകളും ആരോഗ്യം വർദ്ധിപ്പിക്കുകയും ശരീരത്തെ തണുപ്പിക്കുകയും ചെയ്യും.
ചക്കപഴം.............ചക്കപഴം കഴിക്കുന്നതിലൂടെ ശരീരത്തിലെ ജലാംശവും ആരോഗ്യവും സൗന്ദര്യവും നിലനിറുത്തും. വൈറ്റമിൻ സി,ബി എന്നിവയും മിനറൽസും പൊട്ടാസ്യവും ഫൈബറും അടങ്ങിയിട്ടുണ്ട്.
തണ്ണിമത്തൻ..................വേനൽക്കാലത്ത് ഏറ്റവും കൂടുതൽ ഡിമാന്റുള്ള പഴമാണ്. വിറ്റമിൻ എ, വിറ്റമിൻ ബി 6,വിറ്റമിൻ ബി1, വിറ്റമിൻ സി,ഫൈബർ,സിങ്ക്, മഗ്നീഷ്യം തുടങ്ങി പോഷകഘടകങ്ങളുടെ കലവാറയാണ്.സൂര്യപ്രകാശത്തിൽ അടങ്ങിയിട്ടുള്ള അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ
വരുത്തുന്ന പ്രശ്നങ്ങളെ പരിഹരിക്കും.
ഓറഞ്ച്...............170ഓളം ഫൈറ്റോകെമിക്കലുകളും പെക്റ്റിൻ,പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്.വേനൽക്കാലത്ത് ശരീരത്തിൽ ഊർജ്ജം നിലനിറുത്താൻ സഹായിക്കും. ശരീരത്തെ തണുപ്പിക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ജലാംശം നിലനിറുത്തുകയും ചെയ്യും.
മാങ്ങ...............ബീറ്റാ കരോട്ടിനും പൊട്ടാസ്യവും ധാരാളമടങ്ങിയ പഴമാണ് മാങ്ങ.
വേനലിൽ ശരീരത്തുപതിക്കുന്ന അൾട്രാവയലറ്റ് രശ്മികളിൽ നിന്നും ചർമ്മത്തിനുണ്ടാകാവുന്ന ചുളുവുകൾ, കറുത്തപാടുകൾ എന്നിവ മാറ്റാനും ചർമ്മത്തെ തിളക്കമുള്ളതാക്കാനും സഹായിക്കും. പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചർമ്മത്തിൽ ജലാംശം നിലനിറുത്തുകയും ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |