SignIn
Kerala Kaumudi Online
Thursday, 22 October 2026 10.46 AM IST

പ്രതികളെ പിടികൂടുന്നില്ലെന്ന് പരാതി

വർക്കല: വാഹനത്തിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് നാലംഗസംഘം കുടുംബത്തെ തടഞ്ഞുനിറുത്തി അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളെ പൊലീസ് പിടികൂടുന്നില്ലെന്ന് പരാതി. നടയറ തൊടുവേ റീന മൻസിലിൽ നിമ(25)യാണ് മേൽനടപടിയാവശ്യപ്പെട്ട് വനിതാ കമ്മീഷനെയും റൂറൽ എസ്.പിയെയും സമീപിച്ചത്. ഇക്കഴിഞ്ഞ ജനുവരി 30ന് രാത്രിയിൽ നടയറ ജംഗ്ഷന് സമീപം നിമയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിറുത്തി സംഘം അസഭ്യം പറഞ്ഞെന്നും കൈയേറ്റം ചെയ്തെന്നുമാണ് പരാതി. ഭർത്താവും സഹോദരിയും കുട്ടികളും പിതൃസഹോദരനും ഉൾപ്പെടെയുള്ളവരായിരുന്നു നിമയ്‌ക്കൊപ്പം വാഹനത്തിലുണ്ടായിരുന്നത്. പ്രതികൾ ഒളിവിലാണെന്നും പരാതിയിന്മേൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും വർക്കല പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL