കിളിമാനൂർ: മുൻകാലങ്ങളിലെക്കാൾ വിലയുണ്ട് ഇപ്പോൾ റബറിന്. എന്നാൽ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ടാപ്പിംഗ് നടത്താൻ കഴിഞ്ഞത്. സാധാരണ ഫെബ്രുവരി, മാർച്ച്,ഏപ്രിൽ മാസങ്ങളിൽ ഇലപൊഴിയുന്നതിനാൽ റബർമരത്തിന് വിശ്രമ സമയമാണ്. എന്നാൽ ഇക്കുറി വേനൽച്ചൂട് കൂടിയ സാഹചര്യത്തിൽ റബർ നേരത്തെതന്നെ ഇലപൊഴിച്ചു. മരങ്ങൾക്ക് പാലും കുറഞ്ഞു. പല കർഷകരും ഇപ്പോൾ ടാപ്പിംഗ് നിറുത്തിത്തുടങ്ങി. ഇനി മേയ് മാസംവരെ മരങ്ങൾക്ക് വിശ്രമമാണ്. ഈ കാലയളവിൽ എങ്ങനെ കുടുംബം മുന്നോട്ടുപോകുമെന്ന ആശങ്കയിലാണ് റബർ തൊഴിലാളികൾ. വയൽ നികത്തിയും തെങ്ങും കവുങ്ങും വെട്ടിമാറ്റിയും റബർ നട്ടകർഷകർ ഇപ്പോൾ പ്രതിസന്ധിയിലാണ്.
റബർ വില
കഴിഞ്ഞ വർഷം. 110-120 രൂപ
നിലവിൽ.....180-190 രൂപ
ഒട്ടുപാലിന് ...... 120-130 രൂപ
ടാപ്പിംഗ് കൂലി........ 1.50 മുതൽ 2 രൂപ വരെ
ചിലവേറും
വേനൽ കഴിഞ്ഞ് ടാപ്പിംഗ് ആരംഭിക്കാൻ ഇനി ചില്ല്,ചിരട്ട,കമ്പി എന്നിവ വാങ്ങേണ്ടിവരും. ഇതിനുതന്നെ നല്ലൊരു തുക ആവശ്യമാണ്. ടാപ്പിംഗ് ഇല്ലാത്തതിനാൽ തൊഴിലാളികൾ മറ്റു തൊഴിൽ തേടിപ്പോയി. ചിലയിടങ്ങളിൽ ഉടമകൾ റബർ മരത്തിൽ കുരുമുളകും പടർത്തിത്തുടങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |