
ചിറയിൻകീഴ്: ഇടവിളാകം ഗവ.യു.പി.എസിന്റെ വാർഷികാഘോഷവും സാംസ്കാരിക സമ്മേളനവും മംഗലാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം ഉദ്ഘാടനം ചെയ്തു.പി.ടി.എ വൈസ് പ്രസിഡന്റ് ശാലിനി അദ്ധ്യക്ഷത വഹിച്ചു.വിൽപ്പാട്ട് കലാകാരൻ മണികണ്ഠൻ തോന്നയ്ക്കൽ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുരളി,പൂർവ വിദ്യാർത്ഥി പി.രാജീവൻ,എസ്.എം.സി ചെയർമാൻ സലാം.ഇ.എസ്,മദർ പി.ടി.എ ശാലിനി,എസ്.ആർ.ജി കൺവീനർ ഉമ.എം.ജി,സീനിയർ അസിസ്റ്റന്റ് സുമയ്യ.എസ്,സ്റ്റാഫ് സെക്രട്ടറി കുഞ്ഞുമോൾ എന്നിവർ പങ്കെടുത്തു. സ്കൂൾ പ്രഥമ അദ്ധ്യാപിക ലീന സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |