
മുടപുരം: മാമം തക്ഷശില ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന് വി.ശശി എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും അനുവദിച്ച പുസ്തകങ്ങൾ ലൈബ്രറി ഭാരവാഹികൾ ഏറ്റുവാങ്ങി. പുസ്തകങ്ങളുടെ വിതരണോദ്ഘാടനം
വി.ശശി എം.എൽ.എ നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് ജയകുമാറിന്റെ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സീരിയൽ താരം സരിത ശശാങ്കൻ ആദ്യ പുസ്തകം വിതരണം ചെയ്തു. വനിതാ വേദി ചെയർപേഴ്സൺ
പി.ജി ഉഷ,കൺവീനർ സ്മിതവിക്രമൻ എന്നിവർ ഏറ്റുവാങ്ങി. കിഴുവിലം ഗ്രാമപഞ്ചായത്ത് മെമ്പർ പ്രസന്നകുമാരി,ലൈബ്രറി എക്സിക്യൂട്ടീവ് അംഗം മധുകുമാർ,ശ്രീജിത്ത്,ശ്യാകൃഷ്ണ,നന്ദു നാരായൺ,രാജാശേഖരൻ,ദേവദേവൻ,ആര്യ,ബിന്ദു.കെ നായർ,സ്വപ്ന,നിമിഷ,വേണുക്കുട്ടൻ നായർ,ലൈബ്രറി സെക്രട്ടറി രഞ്ജിത് കൊച്ചുമഠം,വൈസ് പ്രസിഡന്റ് ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |