SignIn
Kerala Kaumudi Online
Saturday, 24 October 2026 2.50 AM IST

ജീവനെടുത്ത് കാട്ടാന ആദിവാസികൾ ഭീതിയിൽ

തിരുവനന്തപുരം: വനവിഭവങ്ങൾ ശേഖരിച്ച് ജീവിതം പുലർത്തുന്ന ആദിവാസികൾ തുടർച്ചയായുള്ള വന്യമൃഗ ആക്രമണത്തിൽ ഭീതിയിലാണ്. ആനയും കരടിയും ഏതുനിമിഷവും തങ്ങളുടെ ജീവൻ എടുക്കുമോ എന്ന ആശങ്കയിലാണ് ഇവർ ദിനങ്ങൾ തള്ളിനീക്കുന്നത്. കാട്ടാന ആക്രമണം ഇപ്പോൾ ജില്ലാതിർത്തി പ്രദേശങ്ങളിൽ സ്ഥിരമായിരിക്കുകയാണ്.

വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിലേക്ക് പോയ ആദിവാസിയെ കാട്ടാന ചവിട്ടി കൊന്നതാണ് അവസാന സംഭവം.പെരിങ്ങമ്മല ശാസ്താംനട വലിയ പുലിക്കോട് ചതുപ്പിൽ തടത്തരികത്ത് വീട്ടിൽ ബാബുവാണ് (54) കൊല്ലപ്പെട്ടത്.കഴിഞ്ഞ നാലു ദിവസമായി ഇയാളെ കാണാനില്ലായിരുന്നു. തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിനൊടുവിൽ ശാസ്താംനട നീർച്ചാലിനു സമീപത്തായി ബാബുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാബുവിനെ ആന ചവിട്ടിക്കൊന്നതാണെന്ന് സ്ഥിരീകരിച്ചത്.

വിവിധ സർക്കാർ പദ്ധതിപ്രകാരം ആദിവാസി വിഭാഗങ്ങൾക്ക് നാട്ടിൽ വീടുവച്ച് നൽകിയിട്ടുണ്ടങ്കിലും ഇവരുടെ ഉപജീവനമാർഗം വനവിഭവങ്ങൾ ശേഖരിക്കലാണ്.ഇങ്ങനെ അന്നം തേടി പോകുന്നതിനിടയിലാണ് മിക്കപ്പോഴും വന്യമൃഗ ആക്രമണമുണ്ടാകുന്നത്.

അപകടം മുൻപും

കഴിഞ്ഞ മാസം 20നാണ് വിതുര പഞ്ചായത്തിൽ മണലി വാർഡിൽ കൊമ്പ്രംകല്ല് പെരുമ്പാറയടി ആദിവാസി കോളനിയിൽ ശിവദാസനെ മീൻ പിടിക്കുന്നതിനിടയിൽ ആന തുമ്പിക്കൈ കൊണ്ട് ചുഴറ്റിയെറിഞ്ഞത്. ഗുരുതര പരിക്കേറ്റ ശിവദാസൻ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.

നാടിറങ്ങിയും ആക്രമണം

വേനൽകാഠിന്യം കൂടി അരുവികളും കുളങ്ങളും വറ്റിയതോടെ കാട്ടിൽ നിന്ന് നാട്ടിലേക്ക് വന്യമൃഗങ്ങളുടെ വരവും കൂടി. പാലോട്,പൊൻമുടി, വിതുര, കല്ലാർ, ബോണക്കാട് മേഖലകളിലാണ് ഇവയുടെ ശല്യം കൂടുതൽ.

2024ൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റത് :13 പേർ

മരണം:1

2025: കാട്ടാന ആക്രമണം: 3

മരണം:1

കാട്ടുമൃഗങ്ങളുടെ എണ്ണം കൂടുന്നു. എന്നാൽ കാട് വളരുന്നില്ല ഇത് മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷത്തിനിടയാക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL