SignIn
Kerala Kaumudi Online
Friday, 23 October 2026 1.34 AM IST

എസ്.കെ.വി.എച്ച്.എസ്.എസ് വാർഷികാഘോഷം

photo

പാലോട്: നന്ദിയോട് എസ്.കെ.വി.എച്ച്.എസ്.എസിലെ വാർഷികാഘോഷം ഗായകൻ വിജയ് യേശുദാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ആർ.സുരേഷ്‌കുമാർ അദ്ധ്യക്ഷനായി. മാനേജിംഗ് ഡയറക്ടർ റാണി മോഹൻദാസ് ഉപഹാരങ്ങൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജാരാജീവൻ, ജില്ലാ പഞ്ചായത്തംഗം സോഫി തോമസ്, പ്രിൻസിപ്പൽ ജയലത.ഐ.പി, പ്രഥമാദ്ധ്യാപകൻ രാജു, ഗ്രാമപഞ്ചായത്തംഗം എസ്.രാജേഷ്, ആർ.പ്രദീപ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. മികച്ച അദ്ധ്യാപകനുള്ള ഗുരുശ്രേഷ്ഠ പുരസ്‌കാരം നേടിയ എം.ആർ.രാജുവിനേയും സംസ്ഥാന കലോത്സവത്തിൽ വിജയികളായ വിദ്യാർത്ഥികളേയും ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL