
കിളിമാനൂർ:ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു. സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം ജിജു പി അലക്സ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് ബി.പി.മുരളി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് അഡ്വ.ശ്രീജ ഉണ്ണികൃഷ്ണൻ സ്വാഗതവും സെക്രട്ടറി ബിനിൽ എസ് കരട് പദ്ധതി രേഖയും അവതരണവും നടത്തി.ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി.ബേബി സുധ,പ്രിയദർശിനി.വി,പഞ്ചായത്ത് പ്രസിഡൻ്റുമാരായ സജീർ.എസ്, പോങ്ങനാട് രാധാകൃഷ്ണൻ,ഡി.സ്മിത,ബേബി രവീന്ദ്രൻ,ബിജു കുമാർ.എം,എൻ.സലിൽ,സുസ്മിത.എസ്,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പ്രസീത.പി,ദീപ.ഡി എന്നിവർ സംസാരിച്ചു.ഐഷ റഷീദ് നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |