SignIn
Kerala Kaumudi Online
Friday, 23 October 2026 1.35 AM IST

പൊങ്കാലക്കൂട്ട് വിതരണം

photo

ചിറയിൻകീഴ്: ശാർക്കര പൊങ്കാലയോടനുബന്ധിച്ച് ചിറയിൻകീഴ് കൃഷിഭവന് കീഴിൽ പ്രവർത്തിക്കുന്ന കർമ്മശ്രീ സേവന കൃഷിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യമായി പൊങ്കാലക്കൂട്ട് വിതരണം ചെയ്തു. കർഷകരിൽ നിന്നും ശേഖരിച്ച നാളികേരം,പച്ചരി,വാഴപ്പഴം,വാഴയില,കൊതുമ്പ് എന്നിവയാണ് കിറ്റിലുണ്ട്. ജില്ലാ പഞ്ചായത്ത് മെമ്പർ ആർ.സുഭാഷ് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.സരിതയ്ക്ക് ആദ്യ പൊങ്കാല കൂട്ട് സമ്മാനിച്ച് വിതരണോദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.മണികണ്ഠൻ,ശാർക്കര ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ജി.വ്യാസൻ ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ബി.മിനിദാസ്,വാർഡ് മെമ്പർമാരായ മോനി ശാർക്കര,ശിവപ്രഭ,രാഖി,ബേബി,ബ്ലോക്ക് മെമ്പർ മോഹനൻ,കാർഷിക വികസന സമിതിയംഗം വിനോദ് കോട്ടപ്പുറം,കൃഷി ഓഫീസർ എസ്.ജയകുമാർ കർമ്മശ്രീ പ്രസിഡന്റ് സിന്ധു,ചിത്രംഗദൻ,ബാബു,സൂര്യ,വത്സലയമ്മ,അനിത,സുഹാന തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL