പരാതി പ്രവാഹം തുടരുന്നു
തിരുവനന്തപുരം : പകുതി വിലയ്ക്ക് ഇരുചക്ര വാഹനങ്ങളും ലാപടോപ്പും തയ്യൽ മെഷീനും വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ ജില്ലയിൽ നാല് പരാതികൾ കൂടി.ആര്യങ്കോട് സ്റ്റേഷനിലാണ് നാലെണ്ണവും.ഇതോടെ ആര്യങ്കോട് പരാതികൾ 12 ആയി.പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ 69 പരാതികൾ ലഭിച്ചു.പോത്തൻകോട് മാത്രം ഒന്നരക്കോടിയിലേറെ രൂപ തട്ടിയെന്നാണ് വിവരം.കാട്ടായിക്കോണം ദീപ്തി ചാരിറ്റബിൾ സൊസൈറ്റി പ്രതിനിധി വിജയദാസിനെതിരെയാണ് ഇവിടെ പരാതികൾ.മംഗലപുരം പൊലീസ് സ്റ്റേഷനിൽ 95 പരാതികളുണ്ട്.അനന്തകൃഷ്ണനും ആനന്ദകുമാറും ഉൾപ്പെടെ 14 പേർക്കെതിരെ 90 പേർ ഒരുമിച്ച് തയ്യാറാക്കിയ പരാതി പഞ്ചായത്ത് പ്രൊമോട്ടറായിരുന്ന മീന അനിലിന്റെ നേതൃത്വത്തിലാണ് നൽകിയത്.കൂടാതെ അഞ്ചുപേരും നൽകിയ പരാതിയിൽ കഴക്കൂട്ടത്തും കാട്ടക്കടയും ഓരോ പരാതിയും ലഭിച്ചു. വരുംദിവസങ്ങളിൽ പരാതിക്കാരെ വിളിച്ച് പൊലീസ് മൊഴിയെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |