
പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്ത് ആക്രമിച്ച കേസിൽ പിടിയിലായ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. പാറശാലയ്ക്കു സമീപം അയിര വടുവൂർകോണം പുത്തൻവീട്ടിൽ ബിനുവിനെയാണ് (48) സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് 2.30ന് നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഷാജി,പാറശാല എസ്.എച്ച്.ഒ സജി,പാറശാല എസ്.ഐ ദീപു,ക്രൈം എസ്.ഐ ഹർഷകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്.
ആക്രമണം നടന്ന ബ്ലോക്ക് പഞ്ചത്തിലെ കോൺഫറൻസ് ഹാൾ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരുടെ മുറികൾ എന്നിവിടങ്ങളിലെല്ലാം പ്രതിയെ എത്തിച്ച് തെളിവുകൾ ശേഖരിച്ചു. തകർത്തതെല്ലാം താനാണെന്ന് സമ്മതിച്ചെങ്കിലും പിന്നീട് തനിക്ക് ഇതിന്റെ യാതൊരു ആവശ്യവുമില്ലെന്ന് പ്രതി പറഞ്ഞു.
എന്നാൽ പൊഴിയൂർ സ്റ്റേഷനിലെ ഒരു വാട്ടർടാങ്ക് തകർത്തതുൾപ്പെടെ നിരവധി മോഷണക്കേസുകളിലും പ്രതിയായ ഇയാൾ പരസ്‌പര വിരുദ്ധമായി സംസാരിക്കുന്നത് പതിവാണെന്ന് പൊലീസ് പറയുന്നു. മോഷണക്കേസുമായി ബന്ധപ്പെട്ട് ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി 14 ദിവസങ്ങൾക്ക് ശേഷമാണ് പാറശാലയിലെത്തി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ആക്രമിച്ചത്. തെളിവെടുപ്പ് പൂർത്തിയാക്കി നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |