
ആറ്റിങ്ങൽ: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ വിദ്യാർത്ഥി സംഘടനയായ വിസ്‌ഡം സ്റ്റുഡന്റ്സ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലസമ്മേളനം സംഘടിപ്പിച്ചു. ആറ്റിങ്ങൽ ആലംകോട് ഹാരിസൺസ് പ്ലാസയിൽ നടന്ന സമ്മേളനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് നസീർ ചാത്തൻപാറ ഉദ്ഘാടനം ചെയ്തു.അബ്ദുറാസിഖ് സ്വലാഹി അദ്ധ്യക്ഷനായി. വിസ്‌ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡന്റ് ജമീൽ പാലംകോണം, ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് സലിം കുട്ടി ഓടയം, അബ്ദുല്ല എന്നിവർ പങ്കെടുത്തു. അനസ് സ്വാലാഹി കൊല്ലം, സഹൽ സലഫി കൊല്ലം എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. വിസ്ഡം സ്റ്റുഡന്റ്സ് ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി മുഹമ്മദ് അലി,സഈദ് അൽ ഹികമി,അമൽ തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |