
ആറ്റിങ്ങൽ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഗാന്ധിസ്മൃതി കുടുംബസംഗമം ആറ്റിങ്ങൽ പാലസ് വാർഡിൽ എ.ഐ.സി.സി സെക്രട്ടറി വി.കെ. അറിവഴികൻ ഉദ്ഘാടനം ചെയ്തു. പാലസ് വാർഡിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകരെയും വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെയും ചടങ്ങിൽ ആദരിച്ചു. വാർഡ് പ്രസിഡന്റ് അഭിജിത്ത് ജെ. എസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി. വർക്കല കഹാർ,പി.ഉണ്ണികൃഷ്ണൻ, അഡ്വ. വി.ജയകുമാർ,ബ്ലോക്ക് പ്രസിഡന്റ് എൻ.ബിഷ്ണു,ടി.പി.അംബിരാജ,ഹരിത മോഹൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |