
കിളിമാനൂർ: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പെയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ വിവിധ ഹരിത പ്രഖ്യാപനങ്ങളും ഹരിത കേരളം മിഷന്റെ സാക്ഷ്യപത്ര വിതരണവും ബ്ലോക്ക് പ്രസിഡന്റ് ബി.പി. മുരളിയുടെ അധ്യക്ഷതയിൽ സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം ജിജു.പി.അലക്സ് നിർവഹിച്ചു.അഡ്വ.ശ്രീജ ഉണ്ണികൃഷ്ണൻ സ്വാഗതവും സെക്രട്ടറി ബിനിൽ.എസ് റിപ്പോർട്ട് അവതരണവും നടത്തി.ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി.ബേബി സുധ,പ്രിയദർശിനി.വി, പഞ്ചായത്ത് പ്രസിഡന്റുമാരായ സജീർ.എസ്,പോങ്ങനാട് രാധാകൃഷ്ണൻ,ഡി.സ്മിത,ബേബി രവീന്ദ്രൻ,ബിജുകുമാർ.എം,എൻ.സലിൽ,സുസ്മിത.എസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പ്രസീത.പി,ദീപ.ഡി എന്നിവർ സംസാരിച്ചു.ഹരിത കേരളം മിഷൻ ബ്ലോക്ക് കോ ഓർഡിനേറ്റർ പ്രവീൺ.പി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |