SignIn
Kerala Kaumudi Online
Saturday, 24 October 2026 5.51 PM IST

കോൺഗ്രസ് ധർണ നടത്തി

hi

വെഞ്ഞാറമൂട് :മാണിക്കൽ പഞ്ചായത്തിലെ അങ്കണവാടി നിയമനത്തിൽ അഴിമതി നടത്തിയ മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ് രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തിൽ മാണിക്കൽ പഞ്ചായത്ത്‌ ഓഫീസിനു മുന്നിൽ നടത്തിയ രാപ്പകൽ സമരം കെ.പി.സി.സി വൈസ് പ്രസിഡന്റ്‌ വി.ടി. ബൽറാം ഉദ്ഘാടനം ചെയ്തു. മാണിക്കൽ മണ്ഡലം പ്രസിഡന്റ്‌ പള്ളിക്കൽ നസീറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ധർണ്ണയിൽ പാറക്കൽ ഭുവനചന്ദ്രൻ സ്വാഗതം പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറി വെമ്പായം അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. അൽത്താഫ് വെമ്പായം മനോജ്‌, കോലിയക്കോട് മഹീന്ദ്രൻ, ആർ. സുധാകുമാരി,പൂലന്തറ കിരൺ ദാസ് കൂരുപറമ്പിൽ ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു. വൈകിട്ട് നടന്ന സമ്മേളനത്തിൽ ഡി.സി.സി പ്രസിഡന്റ്‌ പാലോട് രവി,ടി.സിദ്ദിഖ് എം.എൽ.എ, എം.ആർ.സുകുമാരൻ നായർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL