SignIn
Kerala Kaumudi Online
Saturday, 24 October 2026 5.53 PM IST

അഴൂർ കടവ് പാലത്തിൽ കെണിയൊരുക്കി ഗർത്തം

photo

ചിറയിൻകീഴ്: അഴൂർ കടവ് പാലത്തിലെ ടാർ ഇളകി കുഴി രൂപപ്പെട്ടതോടെ യാത്രക്കാർ ദുരിതത്തിൽ. ചിറയിൻകീഴ് താലൂക്കിൽ തീരദേശ മേഖലയെയയും ദേശീയ പാതയേയും തമ്മിൽ ബന്ധിക്കുന്ന പ്രധാന പാതയാണിത്. ചിറയിൻകീഴ് മേഖലയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് നാഷണൽ ഹൈവേയിലെ തിരക്ക് ഒഴിവാക്കി തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്താനുള്ള തിരക്ക് കുറഞ്ഞ വഴിയാണിത്. ചിറയിൻകീഴ് - മുരുക്കുംപുഴ റോഡിൽ ഗണപതിയാം കോവിലിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് പെരുമാതുറ എത്തുന്നതിനിടയിലാണ് പാലം സ്ഥിതി ചെയ്യുന്നത്. ഈ അവസ്ഥയ്ക്ക് കാലതാമസമുണ്ടാകാതെ അടിയന്തര പ്രാധാന്യത്തോടെ ഉടൻ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 കാത്തിരുന്ന പാലം

വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ 2009ലാണ് പാലം യാഥാർത്ഥ്യമാകുന്നത്. ഇരുകരകളിലായി കഴി‌ഞ്ഞിരുന്ന പെരുമാതുറ മേഖലയേയും അഴൂർ മേഖലയേയും പാലം വന്നതിലൂടെ ഒന്നിപ്പിക്കാൻ കഴിഞ്ഞു. മാത്രമല്ല കിലോമീറ്ററുകളോളം ചുറ്റിയുള്ള നാട്ടുകാരുടെ യാത്രയ്ക്കും പരിഹാരമായി. ഇതിനുമുമ്പും പാലത്തിൽ സമാന രീതിയിൽ കുഴികൾ രൂപപ്പെട്ടിരുന്നു. അപകടങ്ങളുടെ എണ്ണം വർദ്ധിക്കാൻ തുടങ്ങിയതോടെ നാട്ടുകാരുടെ പരാതികൾക്കൊടുവിലാണ് പ്രശ്നത്തിന് പരിഹാരമുണ്ടായത്.

 ഗണപതിയാം കോവിൽ - പെരുമാതുറ റോഡ്

ഗണപതിയാം കോവിൽ - പെരുമാതുറ റോഡും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. റോഡിൽ പലയിടത്തും ടാർ ഇളകിമാറി കുഴികൾ രൂപപ്പെട്ടിട്ട് നാളുകളായി. കുഴികളിൽ വീണ് പരിക്കേൽക്കുന്ന ബൈക്ക് യാത്രക്കാരും കുറവല്ല. അഴൂർ റെയിൽവേ ഗേറ്റ് എളുപ്പം കടക്കാൻ റോഡിന്റെ ശോചനീയാവസ്ഥ വാഹനയാത്രക്കാർക്ക് പലപ്പോഴും വെല്ലുവിളി സൃഷ്ടിക്കാറുണ്ട്. ഇതുകൂടാതെ പാലത്തിനെയും അപ്രോച്ച് റോഡിനെയും ബന്ധിപ്പിക്കുന്ന ഭാഗത്തും പ്രശ്നങ്ങൾ ഉളളതായി നാട്ടുകാർ ആരോപിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL