SignIn
Kerala Kaumudi Online
Saturday, 24 October 2026 5.53 PM IST

വേനൽ കടുത്തു തീപിടിത്ത ഭീതിയും

കല്ലറ: വേനൽ കടുത്തതോടെ പ്രദേശത്ത് തീപിടിത്ത ഭീതിയും വർദ്ധിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ നിരവധി സ്ഥലത്താണ് തീപിടിത്തമുണ്ടായത്. പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ വെള്ളാണിക്കൽ പാറയിൽ കഴിഞ്ഞ ദിവസങ്ങളിലായി തീ പിടിത്തമുണ്ടാവുകയും ഏക്കർ കണക്കിന് കുറ്റിക്കാട് തീയിൽ നശിക്കുകയും ചെയ്തു. കൂടാതെ നിരവധി റബർ പുരയിടങ്ങളിലും തീപിടിത്തത്തിൽ നാശനഷ്ടങ്ങളുണ്ടായി. ഇവിടെങ്ങളിലെല്ലാം ഫയർഫോഴ്സ് ഏറെ പണിപ്പെട്ടാണ് തീ കെടുത്തിയത്.

കാരണം അശ്രദ്ധ

ഇതുവരെ നടന്ന തീപിടിത്തങ്ങൾക്കെല്ലാം കാരണം അശ്രദ്ധയാണെന്നാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നത്. വലിച്ചെറിയുന്ന ബീഡിക്കുറ്റിയിൽ നിന്നോ തീ പടരാം. കരിയിലകൾ മറ്റും കത്തിക്കുന്നതിൽ നിന്നും പുരയിടങ്ങൾക്ക് തീപടരാനും സാദ്ധ്യതയുണ്ട്. വൃക്ഷങ്ങൾ ഇലപൊഴിക്കുന്ന സീസണായതിനാൽ റബർ പുരയിടത്തിലേക്ക് കാട്ടുതീപോലെ പടരാൻ സാദ്ധ്യത ഏറെയാണ്. കുറ്റിക്കാടുകളും മറ്റും കത്തിയാൽ നിരവധി ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെയും ഔഷധ സസ്യങ്ങളെയും നശിപ്പിക്കും.

 സൂക്ഷിക്കണം

കാർഷിക മേഖലയിലെ വർദ്ധിച്ച ചെലവും വന്യമൃഗങ്ങളുടെ ശല്യവും കാരണം ഏക്കർ കണക്കിന് പുരയിടം തരിശായിക്കിടക്കുകയാണ്. ഇവിടെ വളർന്ന കുറ്റിക്കാടുകൾ നശിപ്പിക്കാനുള്ള ചെലവുകാരണം പലരും തീയിടാറുണ്ട്. ഇത്തരത്തിലെ തീ അനിയന്ത്രിതമാവുകയും, സമീപത്തെ പുരയിടം കൂടി അഗ്നിക്ക് ഇരയാവുകയും ചെയ്യുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL