SignIn
Kerala Kaumudi Online
Saturday, 24 October 2026 5.54 PM IST

റൺവേ തൊടാതെ അരമണിക്കൂർ പറന്ന് എയർഇന്ത്യ


ശംഖുംമുഖം: എയർഇന്ത്യ വിമാനം നേരത്തെ എത്തി ലാൻഡിംഗ് നടത്താൻ കഴിയാതെ അരമണിക്കൂറോളം ആകാശത്ത് വട്ടമിട്ടുപറന്നു. മസ്‌ക്കറ്റിൽ നിന്നു വ്യാഴാഴ്ച വൈകിട്ട് 5.30ന് യാത്രക്കാരുമായി തിരുവനന്തപുരത്ത് ലാൻഡിംഗിനായി എത്തിയ എയർഇന്ത്യ എക്സ്പ്രസ് വിമാനമാണ് റൺവേയിൽ ലാൻഡിംഗ് നടത്താനുള്ള എയർട്രാഫിക്ക് കൺട്രോൾ ടവറിന്റെ അനുമതി കിട്ടാതെ അരമണിക്കൂറോളം വട്ടമിട്ടുപറന്നത്. റൺവേ റീകാർപെറ്റിംഗ് നടക്കുന്നതിനാൽ രാവിലെ ഒൻപത് മണിമുതൽ വൈകിട്ട് ആറു വരെ റൺവേ അടച്ചിടും. ഇത് കാരണം ഈ സമയത്ത് വിമാനങ്ങൾക്ക് ലാൻഡിംഗിനും ടേക്ക് ഓഫിനും അനുമതി ഇല്ല. ഈ വിവരം മാസങ്ങൾക്ക് മുമ്പുതന്നെ വിമാനത്താവള അധികൃതർ എല്ലാ എയർലൈൻസുകൾക്കും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മിക്ക വിമാനക്കമ്പനികളും ഷെഡ്യൂൾ പുനക്രമീകരിച്ചിരുന്നു. പുനർക്രമീകരണ ഷെഡ്യൂളിന്റെ പേരിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി എയർഇന്ത്യ വിമാനങ്ങൾ റദ്ദാക്കിയും വൈകിപ്പിച്ചും യാത്രക്കാരെ വലയ്ക്കുന്നതിനിടെയാണ് ഈ സംഭവം. ഷെഡ്യൂൾ ക്രമങ്ങളുടെ കൃത്യത പാലിക്കാതെ വരുന്നതാണ് ഇത്തരം സംഭവങ്ങൾക്ക് കാരണം.അരമണിക്കൂറിൽ അധികം പറക്കാനുളള ഇന്ധനം വിമാനത്തിൽ ഇല്ലാതിരുന്നെങ്കിൽ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകി കാർപെറ്റിംഗ് നടപടികൾ വേഗത്തിൽ മാറ്റി അടിയന്തര ലാൻഡിംഗ് നടത്തിയേനെ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL