SignIn
Kerala Kaumudi Online
Saturday, 24 October 2026 5.51 PM IST

കേരളകൗമുദി ലഹരിക്കെതിരെ പ്രവർത്തിക്കുന്ന പത്രം: വി.കെ.പ്രശാന്ത്

തിരുവനന്തപുരം: സമൂഹത്തെ കാർന്നുതിന്നുന്ന വിപത്തായ ലഹരിക്കെതിരെ പ്രവർത്തിക്കുന്ന പത്രമാണ് കേരളകൗമുദിയെന്ന് വി.കെ.പ്രശാന്ത് എം.എൽ.എ പറഞ്ഞു. കേരളകൗമുദി ബോധപൗർണമി ക്ലബ്,തിരുവനന്തപുരം നഗരസഭ കിണവൂർ വാർഡ്,പാതിരപ്പള്ളി വാർഡ് എന്നിവ സംയുക്തമായി നാലാഞ്ചിറ സാംസ്‌കാരിക നിലയത്തിൽ സംഘടിപ്പിച്ച വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം,കൊച്ചി,കോഴിക്കോട് എന്നിവിടങ്ങളിൽ മെട്രോപ്പൊളിറ്റൻ ആസൂത്രണ സമിതികൾ രൂപീകരിക്കാൻ സംസ്ഥാന ബഡ്ജറ്റിൽ തീരുമാനിച്ചിട്ടുണ്ട്.തലസ്ഥാനം മെട്രോ ആകുമ്പോൾ വൻകിട നഗരങ്ങളിലുള്ള വികസനം ഇങ്ങോട്ടേക്കു വരും. തിരുവനന്തപുരത്തു തന്നെ ഏറ്റവുമധികം ഭൂമി ഏറ്റെടുക്കൽ നടക്കുന്നത് വട്ടിയൂർക്കാവ് മണ്ഡലത്തിലാണ്. കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരിലേക്കും വികസനം എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളകൗമുദി യൂണിറ്റ് ചീഫ് എസ്.വിക്രമൻ അദ്ധ്യക്ഷത വഹിച്ചു. കിണവൂർ വാർഡ് കൗൺസിലർ ആർ.സുരകുമാരി,പാതിരപ്പള്ളി വാർഡ് കൗൺസിലർ എം.എസ്.കസ്തൂരി എന്നിവർ വികസനപ്രവർത്തനങ്ങൾ അവതരിപ്പിച്ചു. സി.പി.എം നാലാഞ്ചിറ ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ.ശാന്തകുമാർ,ബി.ജെ.പി പട്ടം മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് എസ്.സനൽകുമാർ,സി.പി.ഐ വട്ടിയൂർക്കാവ് മണ്ഡലം കമ്മിറ്റി അംഗം കെ.ഐ.അജിത്ത്,പ്രോഗ്രാം കൺവീനർ എസ്.ബാബു,കേരളകൗമുദി അസിസ്റ്റന്റ് മാനേജർ പ്രസന്നകുമാർ.എസ്,കോൺഗ്രസ് മണ്ഡലം കമ്മിറ്റി അംഗം ജോയി,ബദനി നഗർ റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി മുരളീധരൻ എന്നിവർ സംസാരിച്ചു. മാലിന്യസംസ്കരണം,റോഡുകളുടെ ശോചനീയാവസ്ഥ,ഡ്രെയിനേജ് സംവിധാനം എന്നിവയെക്കുറിച്ച് ചർച്ചകൾ നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL