കല്ലമ്പലം: കേരള കൗമുദി കലോത്സവ പുരസ്കാര സായാഹ്നം 15ന് കടുവാപള്ളി കെ.ടി.സി.ടി ഓഡിറ്റോറിയത്തിൽ നടക്കും. വൈകിട്ട് 4 ന് നടക്കുന്ന പുരസ്കാര സായാഹ്നം ഒ.എസ്. അംബിക എം.എൽ.എ ഉദ്ഘാനം ചെയ്യും. സിനിമ സീരിയൽ താരം ദീപു നാവായിക്കുളം മുഖ്യാതിഥിയാകും. മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. നഹാസ്,കരവാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാജിർ രാജകുമാരി തുടങ്ങിയവർ പങ്കെടുക്കും. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വർക്കല,കിളിമാനൂർ ആറ്റിങ്ങൽ ഉപജില്ലകളിലെ വിദ്യാർത്ഥികളെയാണ് ആദരിക്കുന്നത്. സായാഹ്നത്തിൽ വിദ്യാർത്ഥികളുടെ മത്സരങ്ങൾ ട്രാക്ക് ഗാനമേള തുടങ്ങിയവ നടക്കും. കേരള കൗമുദി സീനിയർ മാർക്കറ്റിംഗ് മാനേജർ.സുധി കുമാർ,ലേഖകരായ ബൈജു മോഹൻ,സുനിൽ കല്ലമ്പലം,സജി നായർ,സജിതൻ മുടപുരം ജിജു,അനിൽ ദത്ത്,അനീഷ് മനോഹർ തുടങ്ങിയവർ നേതൃത്വം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |