വെള്ളറട: പകുതിവിലയ്ക്ക് സാധനങ്ങൾ വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ ആര്യങ്കോട് പൊലീസ് രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു.ഇതോടെ 14 കേസുകളായി.ഇനിയും കൂടുതൽ പേർ പരാതിയുമായി എത്താനാണ് സാദ്ധ്യത.
സബ്സിഡിയോടുകൂടി സ്കൂട്ടർ,ഗൃഹോപകരണങ്ങൾ,കമ്പ്യൂട്ടർ, തയ്യൽ മെഷീനുകൾ നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇരയാവരിൽ ഏറെയും സ്ത്രീകളാണ്.
പദ്ധതിയുടമ അനന്തുകൃഷ്ണൻ ഒന്നാം പ്രതിയും പെരുങ്കടവിള സീഡ് സൊസൈറ്റി പ്രമോട്ടർമാരായ ഉഷ, ശ്രീകല എന്നിവരെയും പ്രതി ചേർത്താണ് കേസെടുത്തിട്ടുള്ളത്.പദ്ധതിയിൽ അംഗങ്ങളാക്കിയശേഷം വാട്സ്അപ്പ് ഗ്രൂപ്പുണ്ടാക്കി സന്ദേശം അയച്ചിരുന്നത് രണ്ടും മൂന്നും പ്രതികളാണ്. ഒന്നാം പ്രതിയുടെ അക്കൗണ്ടിലേക്കാണ് പണം അയച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. ആര്യങ്കോട് പൊലീസിൽ ഇതുവരെ 34 പരാതികൾ ലഭിച്ചു. ഇതിൽ നിന്നാണ് എട്ടുകേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |