മുടപുരം: കിഴുവിലം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ടു വരുന്ന കിഴുവിലം,കൂന്തള്ളൂർ വില്ലേജുകളിലെ ഡിജിറ്റൽ സർവേ നടപടികൾ ആരംഭിച്ചു. ആധാരം,കരം തീർത്ത രസീത് എന്നിവ പരിശോധനയ്ക്ക് വിധേയമാക്കി ഭൂ ഉടമയുടെ സാന്നിദ്ധ്യം ഉറപ്പാക്കി സ്കെച്ച് തയ്യാറാക്കി ഡിജിറ്റൽ സർവേ പൂർത്തിയാക്കും.
സമയബന്ധിതമായി ഡിജിറ്റലായി അളന്ന് എന്റെ ഭൂമി എന്ന ആപ്ലിക്കേഷനിൽ അപ്ലോഡ് ചെയ്യും. ഇതിനായി പഞ്ചായത്തിൽ രണ്ട് ക്യാമ്പ് ഓഫീസുകൾ തുറക്കും. സർവേ പൂർത്തിയായി കഴിഞ്ഞാൽ പിശകുകൾ തിരുത്തി അന്തിമമാക്കി പ്രഖ്യാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |