
വെള്ളറട: സംസ്ഥാന വനിതാ വികസന വകുപ്പും പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്തും നിഷിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കീഴാറൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ കുട്ടികളുടെ വൈകല്യവും അവബോധവും മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പ് പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് താണുപിള്ള ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ഗിരിജ കുമാരി അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിമി,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഐ.ആർ.സുനിത,ജി.ലാൽകൃഷ്ണൻ,മഹേഷ്,സി.ഡി.പി.ഒ അനിതകുമാരി, സിന്ധു,അഞ്ചു തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |