തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കരിമണൽ ഖനന നയത്തിനെതിരെ ആർ.എസ്.പി 26 മുതൽ വിഴിഞ്ഞത്ത് നിന്ന് ആരംഭിക്കുന്ന തീരദേശ ജാഥയുടെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. എ.എ.അസീസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ അദ്ധ്യക്ഷനായി. ഭാരവാഹികളായി വി.ശ്രീകുമാർ നായർ (ചെയർമാൻ ), വർഗീസ് (സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു. എൻ.കെ.പ്രേമചന്ദ്രൻ എം.പിയുടെ നേതൃത്വത്തിലാണ് തീരദേശ ജാഥ നടത്തുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ജാഥ ഉദ്ഘാടനം ചെയ്യും. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ അദ്ധ്യക്ഷത വഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |