
തിരുവനന്തപുരം: ജീവകാരുണ്യരംഗത്ത് പ്രവർത്തിക്കുന്ന നന്മ ചാരിറ്റബിൾ ട്രസ്റ്റും കളിയിക്കാവിള നാഞ്ചിൽ കാത്തലിക് കോളേജും സംയുക്തമായി സംഘടിപ്പിച്ച ദേശീയ പരിചാരക ദിനപരിപാടിയും ബോധവത്കരണ സെമിനാറും പ്രസ് ക്ലബിൽ നടന്നു.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ തോംസൺ ജോസ് ഉദ്ഘാടനം ചെയ്തു. നന്മ ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി വി.പി.ബീജ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലീഗൽ സർവീസ് അതോറിട്ടി ചെയർമാൻ എസ്.ഷംനാദ്,നാഞ്ചിൽ കാത്തലിക് കോളേജിനെ പ്രതിനിധീകരിച്ച് ഫാ. ഡോ.സ്റ്റീഫൻ,മേരി പെൽസിറ്റ്,നഗരസഭ പബ്ലിക്ക് ഹെൽത്ത് ഓഫീസർ ഡോ.ഗോപകുമാർ,ഫാദർ ജോർജ് ജോർജ് ജോഷ്വ,ട്രസ്റ്റ് ചെയർമാൻ എ.കെ.കടമ്പാട്ട്,അഡോ.പി.ഡി,ട്രസ്റ്റ് ചീഫ് കോ ഓർഡിനേറ്റർ ആര്യ.ബി,കടമ്പാട്ട് മുൻ സെക്രട്ടറി ജെ.സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |