തിരുവനന്തപുരം: വേനലെത്തും മുൻപേ ചൂട് പൊള്ളിത്തുടങ്ങി. ചൂട് കൂടുന്നതോടെ തീപിടിത്ത സാദ്ധ്യതയുമേറുകയാണ്. ഇതോടെ വിശ്രമമില്ലാത്ത ഓട്ടത്തിലാണ് അഗ്നിരക്ഷാസേന. കഴിഞ്ഞ ദിവസങ്ങളിലായി ചെറുതും വലുതുമായ നിരവധി തീപിടിത്തങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായത്. കഴിഞ്ഞ ആഴ്ച മാത്രം ജില്ലയിലെ വിവിധ ഫയർ യൂണിറ്റുകൾ 20ലധികം സ്ഥലത്തെത്തി തീണയച്ചു. ജനുവരിയിൽ മാത്രം 100ലേറെ കോളുകളെത്തി. ചൂടിന് ഇനിയും ശക്തിവർദ്ധിക്കുന്നതോടെ തീപിടിത്തങ്ങളുടെ എണ്ണവും വർദ്ധിക്കും. മലയോരമേഖലകളിലെ റബർ തോട്ടങ്ങളിലാണ് കൂടുതൽ തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാടശേഖരങ്ങളിലും തീ പടരുന്നത് പതിവാണ്. പ്രത്യേക ജാഗ്രത പാലിക്കണമെന്നാണ് ഫയർഫോഴ്സിന്റെ നിർദ്ദേശം.
ജാഗ്രത പാലിക്കുക
ചപ്പുചവറുകൾ കത്തിക്കുമ്പോൾ കൂടുതൽ ശ്രദ്ധവേണം. തീ പൂർണമായി അണഞ്ഞുവെന്ന് ഉറപ്പുവരുത്തുക.
തീ പടരാവുന്ന ഉയരത്തിലുള്ള മരങ്ങൾക്ക് ചുവട്ടിൽ തീ കത്തിക്കരുത്
അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാൻ വെള്ളം ടാങ്കുകളിൽ സൂക്ഷിക്കുക
ഇലക്ട്രിക്ക് ലൈനുകൾക്ക് താഴെ പ്രത്യേക ശ്രദ്ധവേണം
തോട്ടങ്ങളുടെ അതിരിൽ തീ പടരാതിരിക്കാൻ ശ്രദ്ധിക്കണം.വലിയ തോട്ടമെങ്കിൽ ഫയർബ്രേക്കർ പോലുള്ളവ സജ്ജീകരിക്കണം.
സ്ഥാപനങ്ങളിൽ അഗ്നിശമന ഉപകരണങ്ങൾ പ്രവർത്തന സജ്ജമെന്ന് ഉറപ്പാക്കുക
പാചകവാതക സിലിണ്ടർ ഉപയോഗിക്കുമ്പോൾ കനത്ത ജാഗ്രത പുലർത്തുക. പാചകം കഴിഞ്ഞാലുടൻ ബർണർ ഓഫാക്കുക
അഗ്നിശമനസേനയെ വിളിക്കുമ്പോൾ കൃത്യമായ സ്ഥലവിവരങ്ങളും ഫോൺ നമ്പറും നൽകുക
കാട്ടുതീ വ്യാപിക്കാനുള്ള സാദ്ധ്യതയുള്ളതിനാൽ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേക ജാഗ്രത പാലിക്കണം
വനംവകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം
വേനൽക്കാലത്ത് മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണനിക്ഷേപ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തീപിടിത്തമുണ്ടാകാനുള്ള സാദ്ധ്യതയേറെയാണ്. ഫയർ ഓഡിറ്റ് നടത്തി കൃത്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം
ജില്ലയിലെ ഫയർ സ്റ്റേഷനുകളും നമ്പരും
തിരുവനന്തപുരം-0471- 2333101
ചാക്ക-0471-2501255
കഴക്കൂട്ടം-0471-2700099
വിഴിഞ്ഞം-0471-2480300
പൂവാർ - 0471-2210101
പാറശാല-0471-2201717
ആറ്റിങ്ങൽ -0470-2622000
വർക്കല-0470-2607700
നെയ്യാർഡാം-0471-2273101
കല്ലമ്പലം-04702690101
വെഞ്ഞാറമൂട്-0472-2871101
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |