SignIn
Kerala Kaumudi Online
Saturday, 24 October 2026 5.57 AM IST

ആശയറ്റ് ആശാവർക്കർമാർ

കല്ലറ: അമിത ജോലി ഭാരം, യഥാസമയം ശമ്പളം കൂടി കിട്ടാതായതോടെ ആശാവർക്കർമാരുടെ ജീവിതം തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്.

മൂന്നും നാലും മാസങ്ങൾ കൂടുമ്പോഴാണ് കൂലി ലഭിക്കുന്നത്. നിലവിൽ മൂന്നുമാസത്തെ വേതനവും ഒരുമാസത്തെ ഇൻസെന്റീവും കുടിശികയുണ്ട്. സംസ്ഥാന സർക്കാരിന്റെ 5000 രൂപയും കേന്ദ്രസർക്കാരിന്റെ 2000 രൂപയും ഉൾപ്പെടെ ആകെ 7000 രൂപയാണ് ഇവരുടെ പ്രതിമാസ ഓണറേറി​യം.

നാഷണൽ ഹെൽത്ത് മിഷന് വേണ്ടിയുള്ള കേന്ദ്രഫണ്ട് വൈകുന്നതാണ് വേതനം മുടങ്ങാനുള്ള പ്രധാന കാരണം. പൂർണമായും കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള ഇൻസെന്റീവ് തുക 17 വർഷമായി ഒരു മാറ്റവുമില്ലാതെ തുടരുകയാണ്.

പഞ്ചായത്തുകളുടെ വിവിധ ആരോഗ്യ സർവേ (മന്ത്, ക്യാൻസർ, വിവിധ കണക്കെടുപ്പുകൾ), നിരന്തരം വിവിധ യോഗങ്ങളിലും പരിപാടികളിലും നിർബന്ധി​ത ഹാജർ, വീട്ടിലെത്തിയാൽ പോലും വിവിധ സർവേകളുടെ കണക്ക് നൽകൽ, അഞ്ചിൽ കൂടുതൽ രജിസ്റ്ററുകളുമായി വീടുകളിൽ നിന്ന് വീടുകളിലേക്കുള്ള യാത്ര... ലഭിക്കുന്ന വേതനത്തിന്റെ ഇരട്ടിയിലേറെ മൂല്യമുള്ള ജോലിയാണ് ഇവർ ചെയ്യേണ്ടി വരുന്നത്.

എന്തിനും

കൊവിഡ് കാലത്ത് വൃദ്ധരും ഗർഭിണികളും ഉൾപ്പെടെ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവർക്ക് സാന്ത്വനമേകാൻ ആശാവർക്കർമാർ മുൻപന്തിയിലുണ്ടായിരുന്നു. 2005 ലാണ് സന്നദ്ധപ്രവർത്തകർ എന്ന നിലയിൽ ആശ (അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ്) പ്രവർത്തകരെ നിയോഗിക്കുന്നത്.

പ്രവർത്തനം

 വാർഡിലെ മാതൃ ശിശു സംരക്ഷണം

 ഗർഭിണികളുടെ കണക്കെടുപ്പും സേവനങ്ങളെത്തിക്കലും

 കിടപ്പുരോഗികൾക്കുള്ള സേവനങ്ങൾ വീടുകളിലെത്തിക്കൽ

 മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ തടയൽ

 കുടുംബാസൂത്രണ മാർഗങ്ങൾ ഉറപ്പാക്കൽ

 ആരോഗ്യ കാര്യങ്ങളിൽ ബോധവത്കരണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL